
ചണ്ഡീഗഡ് : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിന് രണ്ട് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പ് അംഗങ്ങളെ പഞ്ചാബിൽ നിന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. പ്രതികൾ ‘സിഖ്‌സ് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഡൽഹിയിലെ നിരവധി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
പശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ്, ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം, നംഗ്ലോയ് എന്നിവയുൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ ‘ഡൽഹി ഖാലിസ്ഥാനാകും’, ‘ഖാലിസ്ഥാൻ റഫറണ്ടം സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതികൾ വിഘടനവാദി സംഘടനയായ എസ്‌എഫ്‌ജെയുടെ തലവൻ ഗുരുപത്‌വന്ത് സിംഗ് പന്നുവിന്റെ നിർദ്ദേശപ്രകാരമാണ് മുദ്രാവാക്യങ്ങൾ എഴുതിയതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments