കൊച്ചി: കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടന്‍ ജയസൂര്യ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സംഭവത്തിന് പിന്നാലെ ജയസൂര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജയസൂര്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും അദ്ധ്യാപകനുമായ ജോൺ ഡിറ്റോ.
ക്ലിഫ് ഹൗസിന് മുന്നിൽ ഓണദിനത്തിൽ നടൻ കൃഷ്ണപ്രസാദുൾപ്പെടെയുള്ള കർഷകർ കുമ്പിളിൽ കഞ്ഞി കുടിച്ച് നടത്തിയ സമരം ലോകശ്രദ്ധയിലെത്തിക്കാൻ ജയസൂര്യയുടെ പ്രസംഗത്തിനു കഴിഞ്ഞു എന്നും സർക്കാരിനു് വലിയ നാണക്കേടുണ്ടാക്കിയ ജയസൂര്യ ഇനി നേരിടാൻ പോകുന്നതാണ് യഥാർത്ഥ പ്രശ്നമെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റി പൂർണ്ണരൂപം;
നഗരങ്ങളില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ്: പദ്ധതിയുമായി കേന്ദ്രസർക്കാർ
ക്ലിഫ് ഹൗസിനുമുന്നിൽ ഓണദിനത്തിൽ കർഷകർ നടൻ കൃഷ്ണപ്രസാദുൾപ്പെടെയുള്ളവർ കുമ്പിളിൽ കഞ്ഞി കുടിച്ച് നടത്തിയ സമരം ലോകശ്രദ്ധയിലെത്തിക്കാൻ ജയസൂര്യയുടെ പ്രസംഗത്തിനു കഴിഞ്ഞു. മന്ത്രി പി പ്രസാദ് കൃഷ്ണപ്രസാദിന് പണം കൊടുത്തു എന്ന് മറുപടി പറഞ്ഞെങ്കിലും സംഭരിച്ച നെല്ലിന്റെ പണമല്ല ബാങ്കിൽ നിന്ന് ലോണാണെന്നും കൃഷ്ണപ്രസാദ് മറുപടി പറയുകയുമുണ്ടായി.. സർക്കാരിനു് വലിയ നാണക്കേടുണ്ടാക്കിയ ജയസൂര്യ ഇനി നേരിടാൻ പോകുന്നതാണ് യഥാർത്ഥ പ്രശ്നം.
ജയസൂര്യ ഡേറ്റ് കൊടുക്കാതെ നടത്തിച്ച ഡയറക്റ്റർമാർ , ജയസൂര്യ side കൊടുക്കാതിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർമാർ തുടങ്ങി “വേമ്പനാട്ടു കായൽ മുഴുവൻ കയ്യേറി വെള്ളമൂറ്റി “യെടുത്തു എന്ന് പറഞ്ഞുവരെ എതിർക്കും. കലാപാഹ്വാനത്തിന് കേസുമെടുക്കാം. ഒരുദാഹരണം പറയാം ..എനിക്കെതിരെ ഒരു പ്രൊഫസർസഖാവ് കൊടുത്ത പരാതിയിൽ അന്വഷണത്തിന് തിരുവനന്തപുരത്തുനിന്നു വന്നു. KSRTC ക്കാരെ സർക്കാരുദ്യോഗസ്ഥരായി കരുതി മുടങ്ങാതെ ശമ്പളം നൽകണമെന്ന് ഞാൻ FB post ൽ പറഞ്ഞുവത്രെ..
അത് സർക്കാരിനെ അവഹേളിക്കുന്നതാണത്രെ. അപ്പോൾ ജയസൂര്യ എത്ര അനുഭവിക്കേണ്ടിവരും?
സ്വത്തു വിവരങ്ങൾ കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
നല്ലത് സുഹൃത്ത് മുഹമ്മദ് റിയാസിനെ വിളിച്ച് ഞാനുദ്ദേശിച്ചത് CPMനെയല്ല സി.പി.ഐ മന്ത്രിയെയെന്ന് ജയൻ പറയുക.. ഒരാശ്വാസം കിട്ടുമായിരിക്കും. അധികാരം പലപ്പോഴും അങ്ങനെയാണ് ജയസൂര്യേ… ജയസൂര്യയുടെ താരാധികാരം ഉപയോഗിച്ച് എത്ര എഴുത്തുകാരെയും സംവിധായകരേയുമാണ് താങ്കൾ മുറിവേൽപ്പിച്ചത്? അധികാരത്തിന് എല്ലായ്പ്പോഴും എല്ലാവർക്കും നീതിനൽകാൻ കഴിയില്ല.. അതാ സത്യം.
സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ രാജാവായി ഭരിച്ചപ്പോഴാണ് ദാരിദ്ര്യക്കോലമായ കുചേലൻ ജീവിച്ചിരുന്നത്.!!
Post Your Comments