മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒക്ടോബറില്‍ ചൈനയിലേക്ക് തന്റെ ആദ്യ വിദേശ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുന്നു. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് (യുക്രൈനില്‍) അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഈ വര്‍ഷം അവസാനം ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തിനായി പുടിന്‍ ചൈനയിലെത്തുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണം റഷ്യന്‍ പ്രസിഡന്റ് സ്വീകരിച്ചതിന് പിന്നാലെ പുടിന്റെ ചൈന സന്ദര്‍ശനത്തിനായി ക്രെംലിന്‍ തയ്യാറെടുക്കുകയാണെന്ന് പേരുവെളിപ്പെടുത്താത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഹേഗിലെ കോടതി വാറണ്ട് പ്രഖ്യാപിച്ചതിന് ശേഷം, യുദ്ധത്തില്‍ തകര്‍ന്ന യുക്രൈന്‍ സന്ദര്‍ശനത്തിന് പുറമെ പുടിന്‍ റഷ്യന്‍ അന്താരാഷ്ട്ര അതിര്‍ത്തി ഇതുവരെ കടന്നിട്ടില്ല. ഓഗസ്റ്റില്‍, കോപ്പന്‍ഹേഗനിലെ പ്രാദേശിക ഭരണകൂടം, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഐസിസി ഉത്തരവ് നടപ്പിലാക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയും പുടിന്‍ ഒഴിവാക്കി. ഐസിസിയില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ നിന്ന് പുടിന്‍ പിന്മാറിയിട്ടുണ്ട്.
2022 ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍, പുടിന്‍ അയല്‍രാജ്യങ്ങളായ മുന്‍ സോവിയറ്റ് യൂണിയന്‍ പ്രദേശങ്ങളിലേക്കും ഇറാനിലേക്കും മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ. 2022 ഫെബ്രുവരിയില്‍ കൈവില്‍ സൈനിക ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് പുടിന്‍ ചൈനയില്‍ എത്തിയിരുന്നു.
Post Your Comments