Latest NewsIndiaNews

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിയില്ല: ഉദ്ധവ് താക്കറെ

മുംബൈ: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിയില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇന്ത്യ സംഘത്തിന് നിരവധി മുഖങ്ങളുണ്ടെന്നും എന്‍ഡിഎയുടെ കാര്യം അങ്ങനെയല്ലെന്നും താക്കറെ പരിഹസിച്ചു. മുംബൈയില്‍ നടക്കുന്ന പ്രതിപക്ഷ ബ്ലോക്കായ ഇന്ത്യയുടെ യോഗത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: കൊല്ലത്ത് പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി: ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

‘പ്രധാനമന്ത്രിയാവാന്‍ ഞങ്ങള്‍ക്ക് നിരവധി മുഖങ്ങളുണ്ട്. എന്നാല്‍ എന്‍ഡിഎയ്ക്ക് വേറെ ആരാണുള്ളത്?’. -താക്കറെ പറഞ്ഞു.

‘കര്‍ണ്ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടു. ബിജെപിക്ക് ബജ്റംഗ് ബലി കൊണ്ടുവരേണ്ടി വന്നു. എന്നാല്‍ ദൈവം പോലും ബിജെപിയെ അനുഗ്രഹിച്ചില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button