Latest NewsIndiaNews

മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് തട്ടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല: ബിജെപി

ഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതികരണവുമായി ബിജെപി. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണാപത്രം ആയുധമാക്കി 2008ല്‍ ഒപ്പുവച്ച ഈ ധാരണാപത്രത്തില്‍ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താനും സൈനികരുടെ മനോവീര്യം തകര്‍ക്കാനുള്ള ചാരപ്പണിക്ക് രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

‘ഇന്ത്യക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് കാരണം രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന നല്‍കിയ സംഭാവനയാണോ? മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് തട്ടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. നെഹ്‌റുവിന്റെ ഭരണകാലത്ത് ഇന്ത്യയുടെ 43,000 സ്‌ക്വയര്‍ കിലോമീറ്ററാണ് ചൈന പിടിച്ചെടുത്തത്. നെഹ്‌റു രാജ്യദ്രോഹിയാണെന്ന് രാഹുല്‍ ഗാന്ധി കരുതുന്നുണ്ടോ?,’ ഭാട്ടിയ ചോദിച്ചു.

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ, വൈറലായി ചിത്രം

ഓരോ പൗരന്റേയും സംരക്ഷണ കവചമായി മാറുകയും രാജ്യത്തിന്റെ നിലവാരം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തുകയും ചെയ്ത ഒരു പ്രധാനമന്ത്രിയെ ‘കീഴടങ്ങുന്ന മോദി’ എന്ന് പരിഹസിക്കാന്‍ ഈ ധാരണാപത്രം ആവശ്യപ്പെടുന്നുണ്ടോ? ‘കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button