തൃശ്ശൂര്‍: ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടല്‍ ഭിത്തിക്കിടയിലാണ് പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് കരയ്ക്കടിഞ്ഞ മൃതദേഹം ആദ്യം കണ്ടത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments