ബെംഗളൂരു : സുഹൃത്തിനൊപ്പം പുറത്ത് പോയ മുസ്ലീം പെണ്‍കുട്ടിയെ അക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപേട്ട സ്വദേശി ജാക്കീര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്.
ബെംഗളൂരുവില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ജാക്കീര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ‘എന്താണ് നിന്റെ പേര്? ഈ ബുര്‍ഖയില്ലാതെ കറങ്ങൂ. ബുര്‍ഖ നീക്കൂ’ എന്നൊക്കെ ജാക്കീര്‍ യുവതിയോട് പറയുന്നത് വീഡിയോയില്‍ കാണാം . എന്നാല്‍ ഈ പുരുഷനോടൊപ്പം നില്‍ക്കാൻ തന്നെയാണ് എന്റെ ആഗ്രഹം എന്നായിരുന്നു യുവതിയുടെ മറുപടി.
read also: അച്ചു ഉമ്മനെതിരെ പോസ്റ്റ്: മുന്‍ ഇടത് നേതാവിനെതിരെ കേസെടുത്ത് പോലീസ്
24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനായതായി ബെംഗളൂരു പോലീസ് അറിയിച്ചു.
Post Your Comments