പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ബിസ്കറ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
Read Also : ഓഗസ്റ്റ് 31 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി: യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ് എയർലൈൻസ്
തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ ആയിരുന്നു ഇവ. നാല് കിലോയിലധികം ഭാരം ഇവയ്ക്കുണ്ട്.
ബിസ്കറ്റ് പായ്ക്കറ്റ് പൊളിച്ച് കഞ്ചാവ് കയറ്റി വച്ചതിന് ശേഷം സെലോടേപ്പും സ്റ്റാപ്ലെയറും ഉപയോഗിച്ച് കൂട് അടച്ച നിലയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments