ErnakulamKeralaNattuvarthaLatest NewsNews

ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: മാത്യു കുഴല്‍നാടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, പോത്താനിക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാത്യു കുഴല്‍നാടന്റെ സ്വത്തു സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയുടേയും കുട്ടിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ മാത്യു കുഴല്‍നാടൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

മുഖത്തെ കറുത്ത പാടുകളെ തടയാനും ചര്‍മ്മം തിളങ്ങാനും പരീക്ഷിക്കാം കിവി കൊണ്ടുള്ള ഫേസ് പാക്കുകള്‍…

സജീര്‍ എന്നയാളുടെ ഐഡിയിലൂടെയാണ് അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിച്ചതെന്ന് പൊലീസ് കണ്ടെത്തി. അപകീര്‍ത്തികരമായ പ്രചാരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button