ThiruvananthapuramKeralaNattuvarthaLatest NewsNews

വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: കർശന നടപടി വേണം, യോഗി ആദിത്യനാഥിന് കത്തയച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വി ശിവൻകുട്ടി കത്തിൽ പറയുന്നു. വിദ്യാർഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം മന്ത്രി ശ്രദ്ധയിൽപ്പെടുത്തി.

ബലാത്സംഗക്കേസില്‍ മൊഴി നല്‍കിയില്ല: ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്ന് പുഴയില്‍ തള്ളി

നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും വി ശിവൻകുട്ടി കത്തിൽ പറയുന്നു.

കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും യോഗി ആദിത്യനാഥിന് അയച്ച കത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button