Latest NewsKeralaNews

63-ആം സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി

പരീക്ഷ നടക്കുന്ന കാര്യം കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാവകുപ്പ് സർക്കുലറില്‍ അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: 63-ആം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഡിസംബർ മൂന്നുമുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഡിസംബർ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് തീയതി മാറ്റമെന്ന് മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

read also: ഒരു സ്‌പൂണ്‍ മഞ്ഞള്‍പ്പൊടിയും വെളിച്ചെണ്ണയും: നരച്ച മുടി മുഴുവൻ കറുക്കാൻ ഇങ്ങനെ ചെയ്യൂ

പരീക്ഷ നടക്കുന്ന കാര്യം കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാവകുപ്പ് സർക്കുലറില്‍ അറിയിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നതിനാല്‍ അവർക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. ഡിസംബർ 12 മുതല്‍ 20 വരെ ക്രിസ്‌മസ് പരീക്ഷ നടക്കുന്നതിനാലും 21 മുതല്‍ 29 വരെ സ്‌കൂളുകളില്‍ ക്രിസ്‌മസ് അവധിയായതിനാലും കലോത്സവം മുൻനിശ്ചയപ്രകാരം നടത്താനാകാത്ത സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍തലമത്സരങ്ങള്‍ 15നകം പൂർത്തിയാക്കും. സബ് ജില്ലാതല മത്സരങ്ങള്‍ നവംബർ 10നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button