Latest NewsIndiaNewsCrime

ബലാത്സംഗക്കേസില്‍ മൊഴി നല്‍കിയില്ല: ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്ന് പുഴയില്‍ തള്ളി

ലക്നൗ: ബലാത്സംഗക്കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകാൻ വിസമ്മതിച്ച ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിൽ നടന്ന സംഭവത്തിൽ, എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയാണ് മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്ന് പുഴയില്‍ തള്ളിയത്. മാതാപിതാക്കളുടെ പരാതിയില്‍ പങ്കാളിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാണ് കൊലപാതകത്തിന് കാരണം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പത്തൊന്‍പതുകാരിയായ യുവതി രാഹുല്‍ എന്ന യുവാവുമായി ഒളിച്ചോടിയിരുന്നു. തുടർന്ന്, യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഡിസംബറില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. കേസില്‍ യുവാവിനെതിരെ മൊഴി നല്‍കാന്‍ യുവതി കോടതിയില്‍ ഹാജരായിരുന്നില്ല.

ഓഹരി വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കാൻ സ്വിഗ്ഗി, ഐപിഒ ഉടൻ പുനരാരംഭിക്കാൻ സാധ്യത

രാഹുലിനെതിരെ കോടതിയില്‍ മൊഴി നല്‍കില്ലെന്ന് യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നദിയില്‍ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായും ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button