വിവിധ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുമ്പോൾ, ഗ്രൂപ്പിന് പേര് നൽകാൻ സമയം ചെലവഴിക്കാറുണ്ട്. ഇത്തരത്തിൽ ഗ്രൂപ്പിന് പേരിടാൻ സമയമില്ലാത്തവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. പേര് നൽകാതെ തന്നെ ഗ്രൂപ്പ് ഉണ്ടാക്കാൻ കഴിയുന്ന ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഗ്രൂപ്പിൽ ആരെല്ലാമാണ് ആശയവിനിമയം നടത്തുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി പേര് നൽകുന്ന രീതിയാണ് അവലംബിക്കുക.
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഓരോ ഉപഭോക്താവിനെയും അടിസ്ഥാനമാക്കി പേര് വ്യത്യസ്ഥമായി നൽകുന്ന രീതിയിലാണ് ഈ ഫീച്ചർ ക്രമീകരിക്കുക. ഉപഭോക്താവ് കോൺടാക്ട്സിൽ സേവ് ചെയ്തിരിക്കുന്ന അംഗങ്ങളുടെ പേരിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പിന് പേര് നൽകുക. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് വിലയിരുത്തൽ.
Also Read: ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം: സംഭവം വടകരയിൽ
Post Your Comments