തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഹിന്ദു, മുസ്‍ലിം എന്നിങ്ങനെ വേർതിരിച്ച് ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില്‍ സംസ്ഥാന പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി.
ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ വാദം തള്ളുന്നതാണ് റിപ്പോർട്ട്. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഗോപാലകൃഷ്ണനിൽ നിന്ന് വിശദീകരണം തേടും.
read also: പച്ചമുളക് അരച്ച് സ്വകാര്യ ഭാഗത്ത് തേച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു: അദ്ധ്യാപകൻ പിടിയില്‍
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാട്സ്‌ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിയ്ക്ക് നൽകിയ റിപ്പോര്‍ട്ടിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതും ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സൂചിപ്പിക്കുന്നു.
Post Your Comments