ThiruvananthapuramNattuvarthaLatest NewsKeralaNews

സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നു: വി മുരളീധരന്‍

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുകയാണെന്ന് വി മുരളീധരന്‍ പറഞ്ഞു. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചെന്നും നികുതി വിഹിതത്തില്‍ വിവേചനം കാണിക്കുന്നുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നുണപ്രചാരണം നടത്തിയെന്നും താന്‍ കണക്കുകൾ നിരത്തി മറുപടി പറഞ്ഞപ്പോള്‍ കേന്ദ്രമന്ത്രിക്ക് കണക്ക് എവിടെ നിന്ന് ലഭിച്ചെന്നായി ചോദ്യം എന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി: ആഹ്ലാദം പങ്കുവെച്ച് ശാസ്ത്രജ്ഞർ

കടമെടുപ്പ് പരിധിയിലും നികുതി വിഹിതത്തിലുമെല്ലാം രാജ്യത്ത് ഒരു നയം മാത്രമാണ് നിലവിലുള്ളതെന്നും അത് കേരളത്തിനും ബാധകമാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി. ‘എംബി രാജേഷ് ഇപ്പോള്‍ പറയുന്ന 40,000 കോടി വെട്ടിക്കുറച്ചെന്ന കണക്കുകളും അടിസ്ഥാന രഹിതമാണ്. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി കേന്ദ്രം എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. കേരളത്തിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മാത്രമാണ്. അതിന് കേന്ദ്രത്തെ പഴിചാരരുത്,’ വി മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button