Latest NewsNewsIndia

ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി: ആഹ്ലാദം പങ്കുവെച്ച് ശാസ്ത്രജ്ഞർ

ബംഗളൂരു: ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരിൽ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.

Read Also: അരവിന്ദൻ നെല്ലുവായ് ഒരുക്കുന്ന ‘തൽസമയം’: ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ് സോമനാഥും ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ ഇസ്ട്രാക് ക്യാമ്പസിലേക്ക് സ്വീകരിച്ചത്. തങ്ങളുടെ നേട്ടങ്ങൾ അംഗീകരിക്കപ്പെടുകയാണെന്ന് തോന്നിയതായി ശാസ്ത്രജ്ഞ പ്രിയങ്ക മിശ്ര വ്യക്തമാക്കി. ഐഎസ്ആർഒയുടെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ പ്രൊപ്പൽഷൻ മൊഡ്യൂളുകൾക്കും ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവയുടെ വികസിപ്പിക്കുന്നതിൽ സുപ്രധാന പങ്കാണ് പ്രിയങ്ക മിശ്ര വഹിച്ചത്. പ്രധാനമന്ത്രി നാരി ശക്തിയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇത് തങ്ങൾക്ക് ഒരു പ്രചോദനമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി തങ്ങളെ അഭിസംബോധന ചെയ്തതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. ഇതൊരു ചരിത്ര സംഭവമാണ്. തങ്ങളെ വ്യക്തിപരമായി അഭിനന്ദിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറയാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇഎംഐഎംസി ചന്ദ്രയാൻ-3 പ്രോജക്ട് മാനേജർ സൗജന്യ അറിയിച്ചു.

Read Also: നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ഇലക്ട്രിക് വാഹന വിപണി: ഇതുവരെ നിരത്തിൽ ഇറങ്ങിയത് ഒരു ലക്ഷം വാഹനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button