KeralaLatest NewsNews

സുജയ്യ പാർവതിക്ക് പ്രതീക്ഷ പുരസ്കാരം നൽകി സുരേഷ് ഗോപിയും രാധികയും; ഓണസമ്മാനമെന്ന് സുജയ്യ

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ പ്രതീക്ഷ പുരസ്കാരം സുരേഷ് ഗോപിയിൽ നിന്നും ഭാര്യ രാധികയിൽ നിന്നും ഏറ്റുവാങ്ങി മാധ്യമപ്രവർത്തക സുജയ്യ പാർവ്വതി. തനിക്ക് ലഭിച്ച ഓണസമ്മാനമാണ് ഈ പുരസ്കാരമെന്ന് സുജയ്യ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. നിരന്തരമായ പിന്തുണക്കും ക്രിയാത്മകമായ വിമർശനത്തിനും സുജയ്യ തന്റെ കാഴ്ചക്കാർക്ക് നന്ദി അറിയിക്കുകയും ചെയ്തു. മുംബൈ വസായ് വച്ച് നടന്ന ചടങ്ങിൽ ആണ് സുജയ്യ പുരസ്കാരം ഏറ്റുവാങ്ങിയത്. മാധ്യമപ്രവര്‍ത്തന വിഭാഗത്തിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് വര്‍ഷം തോറും നല്കി വരുന്നതാണ് പ്രതീക്ഷ പുരസ്‌കാരം. പ്രതീക്ഷ ഭാരതീയ പ്രവാസി വിശിഷ്ട സേവാ പുരസ്‌കാരത്തിന് പ്രവാസി വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ സജി ചെറിയാന്‍ അര്‍ഹനായി. പ്രതീക്ഷ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരത്തിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ തോമസ് കോയാട്ട് അര്‍ഹനായി. ഐശ്വര്യ നമ്പ്യാര്‍ ( നൃത്തകല ) , ആനന്ദജ്യോതി (സാമൂഹ്യസേവനം), അമരദാസന്‍ നായര്‍ (ആയുര്‍വേദ ചികിത്സ), അജിത അനീഷ് (സാമൂഹ്യ സേവനം) എന്നിവരാണ് മറ്റ് പ്രതീക്ഷ പുരസ്‌കാര ജേതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button