മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എരുമേലി കരിനിലം കുമ്പളവയലില്‍ ഉമേഷി(23)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഗൂഗിളിന് പിന്നാലെ ആമസോൺ ജീവനക്കാരുടെ ശമ്പള വിവരങ്ങളും ചോർന്നു, കൂടുതൽ വിവരങ്ങൾ അറിയാം
മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി ഇയാൾ സൗഹൃദത്തിലാവുകയും തുടർന്ന്, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതി പരാതി നല്‍കിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Read Also : വയനാട് ജീപ്പ് അപകടത്തിൽ പത്മനാഭന് നഷ്ടമായത് ഭാര്യയെയും മകളെയും: അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ
മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒ എ. ഷൈന്‍കുമാര്‍, എസ്ഐ പി.എസ്. അനിഷ്, സിപിഒമാരായ ജോണ്സന്, പി.ടി. രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments