തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മറുപടി പറയാനുള്ള ശക്തി മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും ഇല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചോദിയ്ക്കുമ്പോൾ ചിലർ ഓണാശംസകൾ പറയുന്നതും മുഖ്യമന്ത്രി ഗാന്ധി വധത്തെക്കുറിച്ചും പറയുന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: സംഭവം പോക്സോ ആണ്, പോലീസ് പോലീസിന്റെ പണി ചെയ്യുക: വിവാദ സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ സ്വര ഭാസ്കർ
75 വർഷമായി തേഞ്ഞൊട്ടിയ വാദങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. കോൺഗ്രസ് 53 വർഷം ഭരിച്ച മണ്ഡലത്തിൽ വന്ന് സംഘപരിവാർ ഭീഷണിയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. അഴിമതി ആരോപണങ്ങൾ മറച്ചു വെയ്ക്കാനാണിത്. മോദി സർക്കാർ കൊണ്ടു വന്ന വികസന പ്രവർത്തനങ്ങൾ മാത്രമാണ് കേരളത്തിലുള്ളത്. വികസനമാണ് ചർച്ചയെങ്കിൽ എൻഡിഎയ്ക്ക് വലിയ പ്രതീക്ഷയാണ് മണ്ഡലത്തിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കേരളത്തിലെ വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്നു, വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ
Post Your Comments