മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെതായാണ് വിവരം. മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പറക്കുകയായിരുന്ന എംബ്രയർ ലെഗസി 600 എക്‌സിക്യൂട്ടീവ് ജെറ്റിൽ പ്രിഗോഷിന്റെ ടീമിലെ മുതിർന്ന അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
റഷ്യൻ സൈനിക മേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയാളാണ് യെവ്‌ജെനി പ്രിഗോഷിൻ. റഷ്യക്കുവേണ്ടി യുക്രൈന്‍യുദ്ധത്തെ മുന്നില്‍നിന്ന് നയിച്ച കൂലിപ്പട്ടാളമായ വാഗ്‌നറിന്റെ മേധാവി യെവെഗ്‌നി പ്രിഗോഷിന്‍ സായുധകലാപത്തിന് ആഹ്വാനംചെയ്തുകൊണ്ട് വിമത മേധാവിയായി മാറുകയായിരുന്നു. അതേസമയം റഷ്യൻ മിസൈലുകളാണ് അപകടത്തിന് കാരണമെന്ന് വാഷിംഗ്ടൺ വിശ്വസിക്കുന്നതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. സംഭവത്തിൽ അവലോകനങ്ങൾ നടന്നു വരികയാണെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments