ErnakulamKeralaNattuvarthaLatest NewsNews

ഫ്ലാ​റ്റി​ല്‍ നി​ന്നു വ​ജ്രവും സ്വ​ര്‍​ണവും മോ​ഷ്ടി​ച്ചു: ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍

റാ​ഞ്ചി സ്വ​ദേ​ശി​നി അ​ഞ്ജ​ന കി​ന്‍​ഡോ (19), ഗും​ല ഭ​ഗി​ട്ടോ​ലി സ്വ​ദേ​ശി​നി അ​മി​ഷ കു​ജൂ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​ച്ചി: ഫ്ലാ​റ്റി​ല്‍ നി​ന്നു വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച സംഭവത്തിൽ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ള്‍ അറസ്റ്റിൽ. റാ​ഞ്ചി സ്വ​ദേ​ശി​നി അ​ഞ്ജ​ന കി​ന്‍​ഡോ (19), ഗും​ല ഭ​ഗി​ട്ടോ​ലി സ്വ​ദേ​ശി​നി അ​മി​ഷ കു​ജൂ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു സം​ഭ​വം. കാ​ര​ണ​ക്കോ​ടം സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ലെ ഫ്‌​ളാ​റ്റി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി​യു​ടെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 2,50,000 രൂ​പ വി​ല വ​രു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച​ത്.

Read Also : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം: മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി

ഏ​ജ​ന്‍റ് മു​ഖേ​ന വീ​ട്ടു​ജോ​ലി​ക്കാ​യി വ​ന്ന അ​ഞ്ജ​ന വീ​ട്ടു​കാ​ര്‍ പു​റ​ത്തുപോ​യ സ​മ​യ​ത്ത് മു​റി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കൂ​ട്ടു​കാ​രി അ​മി​ഷ​യെ വി​ളി​ച്ചു​വ​രു​ത്തി മോ​ഷ​ണ വ​സ്തു​ക്ക​ളു​മാ​യി ഫ്ലാ​റ്റി​ല്‍ നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ മു​ത​ലു​ക​ളു​മാ​യി ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് ക​ട​ക്കാ​ന‌ുള്ള പ്ര​തി​ക​ളു​ടെ ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്. പാ​ലാ​രി​വ​ട്ടം പൊ​ലീസ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സ​ഫ് സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പൊലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button