ഇടുക്കി: ഓണക്കാലത്തെ മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ തുടര്‍ന്ന് 58 അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളും എടുത്തതായി എക്സൈസ് വകുപ്പ് അറിയിച്ചു.
151 ലിറ്റര്‍ മദ്യം, 78 ലിറ്റര്‍ ചാരായം, 11.75 ലിറ്റര്‍ വ്യാജ മദ്യം, ഏഴ് ലിറ്റര്‍ ബിയര്‍, 1350 ലിറ്റര്‍ കോട, ഒന്‍പത് കിലോ കഞ്ചാവ്, നാല് കഞ്ചാവ് ചെടികള്‍, 2.164 മില്ലി ഗ്രാം എംഡിഎംഎ എന്നിവ റെയ്ഡുകളില് പിടിച്ചെടുത്തു. ആറ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സെപ്തംബര്‍ അഞ്ച് വരെ പരിശോധനകള്‍ തുടരും.
Post Your Comments