ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ 3ജി സേവനമാണ് അവസാനിപ്പിക്കുക. 3ജി സേവനങ്ങൾ നിർത്തലാക്കുമ്പോൾ ഉള്ള വെല്ലുവിളികൾ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻ അതോറിറ്റി പരിമിതമായ സ്ഥലങ്ങളിൽ 3ജി നിർത്തലാക്കുന്ന പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. വെല്ലുവിളികൾ അതിജീവിച്ചാൽ 2024-ന്റെ മൂന്നാം പകുതിയോടെ രാജ്യത്തെ എല്ലാ 3ജി സേവനങ്ങളും നിർത്തലാക്കുന്നതാണ്.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 5ജി, 4ജി കണക്ടിവിറ്റി ലഭ്യമാണ്. ഇതിനെ തുടർന്നാണ് വേഗത കുറഞ്ഞ 3ജി നിർത്തലാക്കാനുള്ള നീക്കത്തിലേക്ക് ഭരണകൂടം എത്തിയത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 5ജി സ്റ്റേഷനുകളുടെ എണ്ണം 2,600 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 3ജി കണക്ടിവിറ്റി അവസാനിപ്പിക്കുന്നതിനാൽ, 3ജി സേവനങ്ങൾ മാത്രം ലഭ്യമായിരുന്ന മൊബൈൽ അടക്കമുള്ള ഉപകരണങ്ങൾ ഒഴിവാക്കാനോ, അപ്ഗ്രേഡ് ചെയ്യാനോ ഉപഭോക്താക്കൾ നിർബന്ധിതരാകും. 5ജി വിന്യസിച്ചതിനെ തുടർന്ന് ഇതിനോടകം നിരവധി രാജ്യങ്ങൾ 3ജി, 2ജി സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
Also Read: ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’- കണ്ണൂർ സർവകലാശാല സിലബസിൽ പാഠ്യവിഷയമായി കെ കെ ശൈലജയുടെ ആത്മകഥ: വിവാദം
Post Your Comments