കോഴിക്കോട്: സംസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ പീഡനം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽ പാലത്താണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. വീട്ടിനകത്ത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, തൊട്ടിൽപാലത്തിന് അടുത്ത് മറ്റൊരു സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയുണ്ടെന്ന് വ്യക്തമായി.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞതായും പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments