ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

ഫഹദും വിനായകനുമൊക്ക മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നു: ദുൽഖർ സൽമാൻ

കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, വിനായകൻ ഉള്‍പ്പെടെയുള്ള താരങ്ങൾ മലയാളത്തെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ടെന്നും ഇത് ഏറ്റവും നല്ല സമയമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘ഫഹദ് ആണെങ്കിലും പൃഥ്വി ആണെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വി രണ്ട് ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സലാറില്‍ അഭിനയിക്കുന്നുണ്ട്. വിനായകന്‍ ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്. ചെമ്പന്‍ ചേട്ടനാണെങ്കിലും ഷൈന്‍ ടോമാണെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. അവിടുന്ന് നമ്മള്‍ കുറച്ച് ഇങ്ങോട്ട് ഇംപോര്‍ട്ട് ചെയ്യും. ഇവിടുന്ന് കുറച്ച് എക്‌സ്‌പോര്‍ട്ട് ചെയ്യും. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ട്. ഇത് ഏറ്റവും നല്ല സമയമാണ്. എല്ലാ ഭാഷകളിലും എല്ലാവര്‍ക്കും അഭിനയിക്കാന്‍ പറ്റട്ടെ,’ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button