Latest NewsKeralaNews

കല്‍പ്പാത്തി ക്ഷേത്രനട അര്‍ധരാത്രിയില്‍ തുറക്കണണം, മദ്യപിച്ച് ബഹളം വെച്ചത് വിനായകന്‍:തൊപ്പിയും ബര്‍മൂഡയും വേഷം

പാലക്കാട് :കല്‍പ്പാത്തി ക്ഷേത്രനട അര്‍ധരാത്രി തുറക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പാത്തിയില്‍ ബഹളമുണ്ടാക്കിയത് വിനായകന്‍. മെയ് 13ന് രാത്രി 11 മണിയോടെയാണ് വിനായകന്‍ എത്തുന്നത്. കല്‍പ്പാത്തി ജംഗ്ഷനില്‍ വാഹനം നിര്‍ത്തി ഇറങ്ങി വരികയായിരുന്നു. എന്നാല്‍ തൊപ്പിയും ബര്‍മൂഡയുമൊക്കെ ധരിച്ച് വന്ന വിനായകനെ പെട്ടെന്ന് നാട്ടുകാര്‍ക്ക് തിരിച്ചറിയാനായില്ല. ആരാണെന്ന് ചോദിച്ചപ്പോള്‍ അത് ഇഷ്ടപ്പെടാതിരുന്ന വിനായകന്‍ ബഹളം വയ്ക്കുകയായിരുന്നുവെന്ന് കല്‍പ്പാത്തിയിലെ ജനപ്രതിനിധി പറയുന്നു.

Read Also: മലപ്പുറത്ത് കണ്ടെത്തിയ അമീബിക് മസ്തിഷ്‌ക ജ്വരം: പനിയില്‍ തുടങ്ങി മരണം വരെ പിടിപെടാം, വേണ്ടത് ജാഗ്രത

‘അടച്ച നട തുറന്ന് ഇപ്പോള്‍ തന്നെ ഭഗവാനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ബഹളമായപ്പോഴാണ് പൊലീസ് എത്തിയത്. പൊലീസുകാര്‍ക്ക് കാര്യം മനസിലായപ്പോള്‍ എല്ലാവരോടും പിരിഞ്ഞുപോകാന്‍ പറഞ്ഞു. പിറ്റേന്നാണ് ഒരു യൂട്യൂബ് ചാനല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ജാതി വിവേചനമാണെന്ന് ആരോപിച്ചത്. കല്‍പ്പാത്തിയില്‍ വിനായകന് വിലക്കോ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത. വിനായകന് ഒപ്പം വന്ന ആളുകള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്’, സുരേഷ് കല്‍പ്പാത്തി പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button