ഹിന്ദുക്കള്‍ ഏത് കര്‍മ്മം ആചരിക്കുന്നതിന് മുമ്പും സ്മരിക്കുന്ന ദൈവരൂപമാണ് വിഘ്നേശ്വരന്‍. ഗണപതിയുടെ അനുഗ്രഹമില്ലാതെ ഒരു കാര്യവും നന്നായി ആരംഭിക്കാനാകില്ലെന്നാണ് പരമ്പരാഗത വിശ്വാസം. വിഘ്നേശ്വര പ്രീതിക്കുള്ള ഏറ്റവും പ്രധാന വഴിപാട് ഗണപതി ഹോമമാണ്. ഏതു താന്ത്രികമംഗള കര്‍മ്മത്തിനും ഒഴിച്ചുകൂട്ടാന്‍ കഴിയാത്തതാണ് ഗണപതി ഹോമം. വിഘ്നങ്ങൾ ഇല്ലാതാക്കാൻ വിഘ്നേശ്വരന് പൂജ ചെയ്യണമെന്ന് സാരം.
ഉദ്ദിഷ്ടകാര്യത്തിനും മംഗല്യസിദ്ധിയ്ക്കും പിതൃപ്രീതിയ്ക്കും സന്താന സൌഭാഗ്യത്തിനും ഗൃഹനിര്‍മ്മാണത്തിനു മുന്‍പും ഗൃഹപ്രവേശനത്തിനു ശേഷവും ഗണപതിഹോമം നടത്തും. തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നീ അഷ്ടദ്രവ്യങ്ങളാണ് ഗണപതിഹോമം നടത്തുമ്പോള്‍ കുണ്ഡത്തില്‍ ഹോമിക്കുന്നത്. ഇവയില്‍ നിന്ന് ഉയരുന്ന പുക ഏറ്റവും അണുനാശിനിയാണ്.
ജ്വലിയ്ക്കുന്ന അഗ്‌നിയില്‍ ഹോമിക്കുന്ന ഹവിസില്‍ നിന്ന് ഉയരുന്ന പുക അന്തരീക്ഷത്തേയും ശ്വസിയ്ക്കുന്ന വ്യക്തികളുടെ ശരീരത്തേയും ബുദ്ധിയേയും മനസ്സിനേയും ശുദ്ധമാക്കുന്നു എന്നാണ് വിശ്വാസം.
Post Your Comments