ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. 100 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. എട്ട് ബില്യൺ ഡോളറിന് 100 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യമിടുന്നത്. പുതിയ യുദ്ധവിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമാകുന്നതോടെ പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിക്കും.
Read Also: ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ഇന്ത്യൻ വ്യോമസേനാ മേധാവി മാർഷൽ വിആർ ചൗധരി നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിരോധ മന്ത്രാലയത്തിന് ഇത് സംബന്ധിച്ചുള്ള നടപടികൾ സമർപ്പിക്കുകയും ചെയ്തു. ഇന്ത്യൻ എയർഫോഴ്സ് മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരമായി മെയ്ഡ് ഇൻ ഇന്ത്യ വിമാനങ്ങളാണ് പുതിയതായി വാങ്ങുന്നത്.
അടുത്ത 15 വർഷത്തിനുള്ളിൽ 40 എൽസിഎ വിമാനങ്ങളും 180-ലധികം എൽസിഎ മാർക്ക്-1എയും, 120 എൽസിഎ മാർക്ക്-2 വിമാനങ്ങളും ഉണ്ടാകും. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Read Also: വീണാ വിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണം: കെ സുരേന്ദ്രൻ
Post Your Comments