ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘കുറച്ചുനാൾ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും, വേറെ നിവൃത്തിയില്ല’: വൈറൽ ലുക്കിനെപ്പറ്റി തുറന്നുപറഞ്ഞ് വിനയ് ഫോർട്ട്

കൊച്ചി: നിവിൻ പോളി നായകനായെത്തുന്ന രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ എത്തിയ നടന്‍ വിനയ് ഫോര്‍ട്ടിന്റെ ലുക്ക് വൈറലായിരുന്നു. പരിപാടിയിൽ പങ്കെടുത്ത വിനയ് ഫോര്‍ട്ടിന്റെ ട്രിം ചെയ്ത നിലയിലുള്ള മീശയും ഗെറ്റപ്പും ഇരുത്തവുമെല്ലാം നിമിഷങ്ങള്‍ക്കകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ തന്റെ ഈ വൈറൽ ഗെറ്റപ്പിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് വിനയ്. പുതിയ ചിത്രത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു ലുക്കെന്നാണ് താരം പറയുന്നത്.

വിനയ് ഫോര്‍ട്ടിന്റെ വാക്കുകൾ ഇങ്ങനെ;

‘അപ്പന്‍ സിനിമയുടെ സംവിധായകനായ മജുവിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ഇത്. ആ സിനിമയില്‍ ഞാന്‍ അഭനയിച്ചുകൊണ്ടിരിക്കുകയാണ്. ഭയങ്കര ഇന്ററസ്റ്റിംഗ് ആയിട്ടുള്ള സിനിമയാണ്. ഇന്ററസ്റ്റിംഗ് ആയിട്ടുള്ള കഥാപാത്രവുമാണ്. അതുകൊണ്ടാണ് ഈ കോലത്തില്‍ എത്തിയത്.

സേവനത്തിനു നികുതി ഈടാക്കുന്നതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി നികുതി അടക്കാത്തത്: ജോയ് മാത്യു

ഞാന്‍ ഒരുപാട് പറഞ്ഞുനോക്കി, ഇത് വടിച്ചിട്ട് വെപ്പുമീശ വെക്കാം എന്നൊക്കെ. പക്ഷേ പുള്ളി സമ്മതിച്ചില്ല. എന്റെ അടുത്ത സുഹൃത്തായതുകൊണ്ട് വേറെ നിവൃത്തിയുമില്ല. സിനിമ സെപ്റ്റംബര്‍ പകുതിയാകും കഴിയാൻ. അതുവരെ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും. ഒന്നും ചെയ്യാന്‍ പറ്റില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button