MollywoodLatest NewsKeralaNewsEntertainment

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ചിത്തിനി : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനം

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരിക്കുന്നത്.

ഹൊറർ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററിനും ക്ലാസിക്കൽ ഡാൻസിന്റെ വശ്യ സുന്ദരമായ വേറിട്ടൊരു മൂഡിലുള്ള സെക്കന്റ് ലുക്ക് പോസ്റ്ററിനും വ്യത്യസ്ഥമായി ആഘോഷത്തിന്റെ മറ്റൊരു മൂഡിലുള്ളതാണ് മൂന്നാമത്തെ പോസ്റ്റർ. കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിൽ ഹൊറർ കൂടിയാകുമ്പോൾ ഏറെ ആസ്വാദ്യകരമാകും ചിത്തിനിയെന്ന് നിസ്സംശയം പറയാം. പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

READ ALSO: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍: വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ഹൊററിനൊപ്പം ആക്ഷനും,സംഗീതത്തിനും, പ്രണയത്തിനും പ്രാധാന്യം നൽകി ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും മാറി, വ്യത്യസ്ഥമായ പാറ്റേണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം രസകരമായ വേറിട്ടൊരു കഥാസന്ദർഭത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനം. അവിടേയ്ക്കെത്തുന്ന സർക്കിൾ ഇൻസ്‌പെക്ടർ അലനും കുടുംബവും അഭിമുഖീകരിക്കുന്ന വിചിത്രമായ അനുഭവങ്ങൾ. ആ നാട്ടിലേക്ക് ഗോസ്റ്റ് ഹണ്ടറായ വിശാലും മാധ്യമപ്രവർത്തകയായ കാമുകിയും കൂടി എത്തുന്നതോടെ ഉണ്ടാകുന്ന അപ്രതീക്ഷിതവും രസകരവും ഒപ്പം ആകാംക്ഷഭരിതവുമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

ഒരു പോലീസ് ഓഫീസർ ആയി അമിത് ചക്കാലക്കലും ഗോസ്റ്റ് ഹണ്ടർ ആയി വിനയ് ഫോർട്ടും വേഷമിടുന്ന ചിത്രത്തിൽ ‘കള്ളനും ഭഗവതിയും’ ഫെയിം മോക്ഷയും ഒപ്പം പുതുമുഖങ്ങളായ ആരതി നായരും എനാക്ഷിയും നായികമാരാകുന്നു.

കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ഗണത്തിലൊരുങ്ങുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ തുടങ്ങിയ മനോഹര ലൊക്കേഷനുകളിലായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

രതീഷ്‌ റാം ആണ് ക്യാമറാമാന്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ്ങും, രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്, എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍ : രാജശേഖരൻ,

കോറിയോഗ്രാഫി : കല മാസ്റ്റര്‍, സംഘട്ടനം: രാജശേഖരന്‍, ജി മാസ്റ്റര്‍, വി എഫ് എക്സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍ : സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ് : വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌ : ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, അനൂപ്‌ അരവിന്ദൻ പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി : കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്കറ്റ്, പി ആര്‍ ഓ : എഎസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button