ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘നടനെന്ന നിലയിൽ വില കിട്ടിയത് ഇപ്പോൾ’: തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്

കൊച്ചി: സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഗോകുൽ സുരേഷ്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ഗോകുലിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ ഗോകുൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു നടനാണെന്ന് തനിക്ക് തന്നെ തോന്നിയത് കിംഗ് ഓഫ് കൊത്തയിൽ അഭിനയിച്ചതിലൂടെയാണെന്ന് ഗോകുൽ പറയുന്നു. വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു കിംഗ് ഓഫ് കൊത്തയെന്നും ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമായിട്ടാണെന്നും ഗോകുൽ സുരേഷ് പറഞ്ഞു

ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ;

പോലീസ് കോണ്‍സ്റ്റബിളിനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

‘ഇത്രയും വലിയൊരു സെറ്റിൽ ഞാനിതുവരെ വർക്ക് ചെയ്തിട്ടില്ല. ഒരു സ്റ്റാർ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്ന രീതിയിൽ ഞാൻ വർക്ക് ചെയ്തിട്ടില്ല. എനിക്ക് ആദ്യമായിട്ട് ഇക്കയുടെ സെറ്റിൽ നിന്നാണ് അങ്ങനെയൊരു സ്റ്റാർ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്നത്. ഞാനിത് പറയുമ്പോൾ വെറുതെ പറയുന്നതാണെന്ന് തോന്നാം. പക്ഷെ എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. എനിക്ക് ഇത്രയും നല്ലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇനി അടുത്തൊരു സെറ്റിൽ പോകുമ്പോൾ നമ്മൾ എങ്ങനെ അഡജ്റ്റ് ചെയ്യും എന്നാണ് ആലോചിക്കുന്നത്.

റ​ബ​ർ തോ​ട്ട​ത്തി​ൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: അ​സം സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ

എനിക്കെന്തോ കുറച്ച് വിലയൊക്കെയുണ്ടെന്ന ഒരു തോന്നൽ ആണ് അവിടെ ചെന്നപ്പോൾ ഉണ്ടായത്. ഞാൻ ഇതിന് മുൻപ് അച്ഛന്റെ കൂടെ വർക്ക് ചെയ്തിരുന്നു. അവിടെ ഞാനൊരു പയ്യനെ പോലെയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇവിടെ വന്നപ്പോൾ ഞാനൊരു ആക്ടർ ആണെന്ന തോന്നലിൽ ആണ് എല്ലാവരും പെരുമാറിയത്. ഇക്കതന്നെ എന്നോട് പറയുമായിരുന്നു, നീ നിന്റെ അച്ഛൻ ആരാണെന്ന് ഓർമ്മിച്ച് പെരുമാറടാ എന്ന്. എനിക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇതൊക്ക മനസിൽ വെച്ച് എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.’

shortlink

Related Articles

Post Your Comments

Related Articles


Back to top button