വിവാഹത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹം പങ്കുവച്ചു നടൻ ഗോകുൽ സുരേഷ്. നടൻ ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗോകുല്‍ വിവാഹത്തെക്കുറിച്ചു തുറന്നുപറഞ്ഞത്. വിവാഹം ഉടനെ ഉണ്ടാകില്ലെന്നും താരം വ്യക്തമാക്കി.
‘കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവില്‍ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിലായിരിക്കും വിവാഹം. നിങ്ങളാരും അറിയില്ല’-ഗോകുല്‍ പറഞ്ഞു.
read also: അടുക്കളയിൽ കടുകുണ്ടോ? പല്ലിയെ തുരത്താം!! ഇങ്ങനെ ചെയ്യൂ
ജനുവരിയിലാണ് ഗോകുല്‍ സുരേഷിന്റെ സഹോദരി ഭാഗ്യയുടെ വിവാഹം നടന്നത്. ഗുരുവായൂരില്‍ വച്ചുനടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുളളവർ പങ്കെടുത്തിരുന്നു.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സണാണ് ഗോകുലിന്റെ പുതിയ ചിത്രം.
Post Your Comments