കിഴക്കമ്പലം: നെല്ലാട് റബർ തോട്ടത്തിൽ ഐരാപുരം സ്വദേശി എൽദോസിനെ കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ. മുഹമ്മദ് മോഫൂർ അലി (ലംബോ ഭായി -37), രായമംഗലം കീഴില്ലം വട്ടപ്പറമ്പിൽ എൽദോസ് (53), മകൻ ബേസിൽ (19) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി സാജു പൗലോസിനെ (60) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം നാലായി.
സാജുവിന്റെ സഹോദരനായ എൽദോസിനെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ബേസിലിനെ പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. മൂവരെയും മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു. ബേസിലിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
Read Also : സ്മാര്‍ട്ട് സിറ്റി പദ്ധതി: തലസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസിയുടെ 113 ബസുകള്‍, മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി
സാജുവും മോഫൂർ അലിയും ചേർന്നാണ് എൽദോസിനെ റബർ തോട്ടത്തിൽ കൊണ്ടുവന്ന് മർദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സാജുവിന്റെ മകൻ ഒരു വർഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇതിലെ പ്രതിയെ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് സാജു പറഞ്ഞു. ഇതുസംബന്ധിച്ച് ഇവർ തമ്മിൽ പണമിടപാട് നടന്നതായി സൂചനയുണ്ട്.
18ന് വൈകീട്ട് തൃക്കളത്തൂരിൽനിന്നാണ് എൽദോസിനെ ഓട്ടോറിക്ഷയിൽ കയറ്റി റബർ തോട്ടത്തിലെത്തിച്ച് കൊലപ്പെടുത്തിയത്. 19ന് രാവിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
Post Your Comments