KeralaLatest NewsArticleNewsWriters' Corner

യുവതിയെ കൊന്ന യൂത്ത്‌ കോൺഗ്രസ്സ്‌ നേതാവിന്റെ വാർത്ത മുക്കുക, വിഡ്ഢിത്തം വിളമ്പിയ ചാണ്ടി ഉമ്മനെ നൈസായി ഊരുക: കുറിപ്പ്

ഈസി വാക്കോവർ പ്രതീക്ഷിച്ച തങ്ങളുടെ മാനസപുത്രൻ വിയർക്കുന്നത്‌ മനോരമ കാണുന്നുണ്ട്

‘ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച താൽക്കാലിക ജീവനക്കാരിയെ പിരിച്ച്‌ വിട്ടു’ എന്ന വ്യാജ വാർത്ത പടച്ചുവിട്ട മാധ്യമത്തിന്റെ അജണ്ട തുറന്നു കാട്ടി ഒരു കുറിപ്പ്. പുതുപ്പള്ളി ബൈ ഇലക്ഷൻ നടക്കുന്നതിനാൽ ചാണ്ടി ഉമ്മനെയും കോൺഗ്രസിനെയും സഹായിക്കാനായാണ് മനോരമയുടെ പിരിച്ചുവിടൽ വാർത്തയെന്നു സുധീർ ഇബ്രാഹിം. ഇല്ലാത്ത ആളെ എങ്ങ്നെ പിരിച്ച്‌ വിടും എന്ന് പറയേണ്ടത്‌ മനോരമ ആണെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ സുധീർ പറയുന്നു.

read also: ‘പുറത്ത് വന്ന തുക വളരെ ചെറുത്, വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും’: മാത്യു കുഴല്‍നാടന്‍

കുറിപ്പ് പൂർണ്ണ രൂപം,

‘ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച താൽക്കാലിക ജീവനക്കാരിയെ പിരിച്ച്‌ വിട്ടു’
പുതുപ്പള്ളി ബൈ ഇലക്ഷൻ സ്പെഷ്യലായി മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയാണ്‌. കൈകൂപ്പി കരയുന്ന ജീവനക്കാരിയുടെ കളർ ഫോട്ടോയും ഉണ്ട്‌. വാർത്ത വായിക്കുന്ന ആർക്കും പ്രയാസം തോന്നും.

മാധ്യമങ്ങളിലൂടെ വാർത്തയിലെ ‘ വാർത്താ പ്രാധാന്യം ‘ തിരിച്ചറിഞ്ഞ വി ഡി സതീശൻ അടക്കമുള്ളവർ പാഞ്ഞെത്തി താൽക്കാലിക ജീവനക്കരിയെ ആശ്വസിപ്പിക്കുന്ന ലൈവ്‌ . ആകെ ജഗപൊക..!

രണ്ട്‌ കാര്യങ്ങളാണ്‌ മനോരമ ഇത്‌ വഴി ലക്ഷ്യം വെച്ചത്‌.

ഒന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളോട്‌ വിഢിത്വം വിളമ്പിയ ചാണ്ടി ഉമ്മനെ നൈസായി ഊരുക..!
രണ്ട്‌ മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ച്‌ ഇട്ട യൂത്ത്‌ കോൺഗ്രസ്സ്‌ നേതാവിന്റെ വാർത്ത മുക്കുക…!
ഇതിൽ കൂടുതൽ ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം…!

‘ ഉമ്മൻ ചാണ്ടിയെ ‘ പുകഴ്ത്തിയ താൽക്കാലിക ജീവനക്കാരിയെ പിരിച്ച്‌ വിട്ട കദനകഥയുടെ വാസ്തവം എന്താണ്‌..?

പരിശോധനയുടെ ഭാഗമായി മുൻ നിശ്ചയിച്ച പ്രകാരം ഡെപ്യുട്ടി ഡയറക്ടർ എ എച്ച്‌,( കോട്ടയം ജില്ലാ വിജിലൻസ്‌ ഓഫീസർ )16.08.23 ൽ പരിയാരം വെറ്റിനറി പോളി ക്ലിനിക്കിന്‌ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി ഉപകേന്ദ്രം പരിശോധിച്ചു.മസ്റ്റർ റോൾ പരിശോധിച്ചപ്പോൾ ക്വാഷ്യൽ പി ടി എസ്‌ ആയി ജോലി ചെയ്യുന്ന ലിജി മോൾ സന്നിഹിത ആയിരുന്നില്ല.രേഖകൾ പരിശോധിച്ചപ്പോൾ 2023 ഫെബ്രുവരി 27 മുതൽ ആഗസ്റ്റ്‌ 24 വരെ ഐശ്വര്യ കുടുംബശ്രി അംഗമായ ലിജി മോൾ കെ സി ആണ്‌ നിയമിക്കപ്പെട്ടത്‌. എന്നാൽ പരിശോധനാ സമയത്ത്‌ ലിജി മോൾക്ക്‌ പകരം കാണപ്പെട്ടത്‌ സതിയമ്മ എന്നയാളേയും.ലിജി മോൾക്ക്‌ മുന്നേ ഈ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 ഫെബ്രുവരി 26 വരെ ജോലി ചെയ്തിരുന്ന ആളാണ്‌ സതിയമ്മ.അതായത്‌ ലിജി മോൾ വരുന്നതിന്‌ മുന്നേ വരെ.
ആറു മാസം ആണ്‌ ഒരാളുടെ കാലാവധി. സതിയമ്മ ആറു മാസം ജോലി ചെയ്തു. കാലാവധി കഴിഞ്ഞപ്പോൾ സതിയമ്മയ്ക്ക്‌ പകരം ലിജി മോളെ നിയമിച്ചു. അവരേയും നിയമിച്ചത്‌ ആറു മാസത്തേയ്ക്ക്‌ ആണ്‌.

ലിജി മോൾ 2003 മുതൽ ഐശ്വര്യ കുടുംബശ്രീയിൽ അംഗമാണ്‌. സതിയമ്മയും ഇതേ കുടുംബ ശ്രീ അംഗം.
ഇവിടെ എന്താണ്‌ സംഭവിച്ചിരിക്കുന്നത്‌…?

1- പുതുപ്പള്ളി ഉപകേന്ദ്രത്തിലെ ക്വാഷ്യൽ പി ടി ജോലികൾ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്‌ ഐശ്വര്യ കുടുംബശ്രിയെ ആണ്‌. നിലവിൽ എല്ലാ സർക്കാർ ഓഫീസിലും ഇതേ രീതിയിലാണ്‌ ഇത്തരം ജോലികൾ ഏൽപ്പിക്കുന്നത്‌.

2- സ്ഥാപനം തങ്ങൾക്ക്‌ ഇന്ന പോസ്റ്റിൽ ആളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ മിഷനെ അറിയിക്കുന്നു. അവർ രജിസ്റ്റർ ചെയ്ത കുടുംബശ്രീ യൂണിറ്റ്‌ വഴി ആറു മാസം കാലാവധിയിൽ ആ ഓഫീസുകളിലേയ്ക്ക്‌ ജോലിയ്ക്കായി ആളെ നിയമിക്കുന്നു.

3- ഇവിടെ പുതുപ്പള്ളി ഉപകേന്ദ്രത്തിൽ സതിയമ്മ എന്ന സ്ത്രീ ആറു മാസം ജോലി ചെയ്യുന്നു. അതിന്‌ മുന്നേ മറ്റൊരാൾ.ശേഷം ലിജി മോളെ നിയമിക്കുന്നു.

4- എന്നാൽ ലിജി മോൾ ജോലിക്ക്‌ നേരിട്ട്‌ ഹാജരാകാതെ സതിയമ്മയെ തന്നെ തുടർന്ന് ജോലി ചെയ്യാൻ ഏൽപ്പിക്കുന്നു. ശംബളവും നിയമന ഉത്തരവും ലിജിമോളുടേത്‌. ജോലി ചെയ്യുന്നത്‌ സതിയമ്മ. ഇവിടെ ലിജി മോൾ ശംബളം വാങ്ങി സതിയമ്മയ്ക്ക്‌ കൊടുക്കുന്നത്‌ ആകാം. അവർക്ക്‌ ആ ജോലി ചെയ്യാൻ താൽപര്യം ഇല്ലാഞ്ഞിട്ട്‌.

5- എന്നാൽ വിജിലൻസ്‌ പരിശോധനയ്ക്ക്‌ എത്തുമ്പോൾ ലിജി മോളുടെ സ്ഥാനത്ത്‌ കാണുന്നത്‌ സതിയമ്മയെ. നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിനാൽ അവരെ ഒഴിവാക്കാൻ സീനിയർ വെറ്റിനറി സർജ്ജൻ ദീപുവിനോട്‌ വിജിലൻസ്‌ നിർദ്ദേശം നൽകുന്നു.
ഇതിൽ എവിടെയാണ്‌ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന്‌ സതിയമ്മയെ പിരിച്ച്‌ വിട്ടു എന്ന വാർത്തയുടെ പ്രസക്തി…?

കണിയാപുരം രാമചന്ദ്രൻ എഴുതിയ ഒരു നാടകം ഉണ്ട്‌. പുതിയ പുരാണം.. നായകൻ രേഖകൾപ്രകാരം മരണപ്പെട്ടയാൾ ആണ്‌. പക്ഷെ അയാൾ ഒരു കൊലക്കേസിൽ പ്രതിയാകുന്നു. കോടതിയിൽ എത്തുമ്പോൾ ആ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌
‘ ചത്തവൻ എങ്ങനെ കൊല്ലും സാറെ…”

ഇവിടെ രേഖകൾ പ്രകാരം സതിയമ്മ പുതുപ്പള്ളി വെറ്റിനറി കേന്ദ്രത്തിൽ ജോലി ചെയ്യുന്നില്ല. അവർ മറ്റൊരാൾക്ക്‌ പകരം ജോലി ചെയ്യുന്നതാണ്‌. വേണമെങ്കിൽ ആൾ മാറാട്ടം എന്ന് തന്നെ പറയാം.
ശംബളം വരുന്നത്‌ ലിജിമോളുടെ പേരിൽ..
നിയമന ഉത്തരവ്‌ ലിജി മോളുടെ പേരിൽ…
എന്നാൽ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന്‌ മനോരമ പിരിച്ച്‌ വിട്ടു എന്ന് പറയുന്നത്‌ സതിയമ്മയെ…!
ഇല്ലാത്ത ആളെ എങ്ങ്നെ പിരിച്ച്‌ വിടും എന്ന് പറയേണ്ടത്‌ മനോരമ ആണ്‌..!!
പുതുപ്പള്ളി ഇലക്ഷൻ അഞ്ചാം തീയതി. ഇനിയങ്ങോട്ട്‌ ഇതിനെക്കാൾ വലിയ കഥകൾ വരാൻ കിടക്കുന്നതേയുള്ളൂ. കാരണം ഈസി വാക്കോവർ പ്രതീക്ഷിച്ച തങ്ങളുടെ മാനസപുത്രൻ വിയർക്കുന്നത്‌ മനോരമ കാണുന്നുണ്ട്..!!

shortlink

Related Articles

Post Your Comments

Related Articles


Back to top button