തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്നാടന് എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്നും പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു. നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല തന്റെ ചോദ്യമെന്നും അങ്ങനെ ആക്കി തീര്‍ക്കാന്‍ ചില നീക്കം സിപിഎം നേതാക്കള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മാത്യു കുഴല്‍നാടന്റെ വാക്കുകൾ ഇങ്ങനെ;
‘മുഖ്യമന്ത്രിയും കുടുംബവും നടത്തിയ വലിയ കൊള്ള കേരളത്തിന് കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം. വീണയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്സും ജിഎസ്ടി രേഖകളും പുറത്ത് വന്നാല്‍ കേരളം ഞെട്ടും. നേരിട്ട് ഇത്രയും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതല്ലാത്തത് എത്രയായിരിക്കുമെന്ന് ചിന്തിക്കണം. കേരളത്തില്‍ ഇന്ന് നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്ക്കരിക്കപ്പെട്ടഅഴിമതിയുമാണ്. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്ന പ്രക്രിയയാണ് ഇവിടെ നടന്നത്.
കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: ബസ് യാത്രക്കാർക്ക് പരിക്ക്
കേരളത്തിലെ ആളുകളുടെ ഇതുവരെ ഉണ്ടായിരുന്ന ധാരണ മുഖ്യമന്ത്രിയുടെ മകള്‍ കഠിനാധ്വാനം ചെയ്ത് ഒരു കമ്പനിയുണ്ടാക്കി അതില്‍ നിന്നാണ് പണം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ കമ്പനി 73 ലക്ഷം രൂപ നഷ്ടത്തിലാണ് അവസാനിച്ചത്. ഏത് ക്രൈം ചെയ്താലും തെളിവിനുള്ള ഒരു നൂല് ബാക്കിയുണ്ടാകും. 2013-14 മുതല്‍ 2019-20 വരെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലിന്റെ കണക്കുകളില്‍ ഉണ്ടായിരുന്ന തെറ്റായ കാര്യങ്ങളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധിക്കുകയും അതിന്റെ ഭാഗമായി റെയ്ഡ് നടത്തുകയും ചെയ്തു.
അതില്‍ നിന്ന് ഉള്‍തിരിഞ്ഞ് വന്ന കാര്യങ്ങളാണ് നമ്മുടെ മുന്നിലെത്തിയത്. ഇതിന്റെ ഭാഗമായി ചെയ്യാത്ത സേവനങ്ങള്‍ക്ക് 1.72 കോടി രൂപ നല്‍കിയതായി കണ്ടെത്തി. മുഖ്യമന്ത്രിയുടെ മകളും കമ്പനിയുമാണ് ഈ പണം കൈപ്പറ്റിയിരിക്കുന്നത്. ഒരു കമ്പനിയുടെ കണക്കിലുണ്ടായ ക്രമക്കേടിന്റെ പേരില്‍ മാത്രം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 1.72 കോടി രൂപയുടെ കൈമാറ്റം നടന്നിരിക്കുന്നത്. ഇതിലും എത്രയോ കൂടുതല്‍ പണമാണ് വീണ കൈപ്പറ്റിയിട്ടുള്ളത്.
Post Your Comments