സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ. ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കുന്നതാണ്. മന്ത്രിതല ചർച്ചയ്ക്ക് ശേഷം 22-ന് ശമ്പളം നൽകാമെന്നാണ് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾ പാതിവഴിയിൽ ആയതോടെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ഇതുവരെ പണം എത്തിയിട്ടില്ല.
ശമ്പള വിതരണത്തിനായി 40 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 22നു മുൻപും, ബോണസും ഉത്സവത്തെയും ഓണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപും വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഓണം അലവൻസ്, അഡ്വാൻസ് എന്നിവ നൽകുന്ന കാര്യത്തിൽ മാനേജ്മെന്റ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. 1,000 രൂപ അലവൻസും, അത്ര തന്നെ അഡ്വാൻസും നൽകാനാണ് ആലോചന.
മന്ത്രിമാർ ഉറപ്പുകൾ പാലിക്കുകയാണെങ്കിൽ 26ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് പിൻവലിക്കുമെന്ന് സിഐടിയു, ടിഡിഎഫ്, ബിഎംഎസ് സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഉറപ്പ് പാലിച്ചില്ലെങ്കിൽ പണിമുടക്കുമായി സംഘടനകൾ മുന്നോട്ട് പോകുന്നതാണ്. അതേസമയം, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ വിതരണം നടത്താൻ കെഎസ്ആർടിസിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments