Latest NewsNewsTechnology

മാധ്യമ പ്രവർത്തകർക്കായി വമ്പൻ ഓഫർ! ഉയർന്ന വരുമാനം നേടാം, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്

ഓരോ ലേഖനവും വായിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകമായി പണം ഈടാക്കും

മാധ്യമ പ്രവർത്തകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് എക്സ് സിഇഒ ഇലോൺ മസ്ക്. എക്സ് പ്ലാറ്റ്ഫോമിലേക്ക് മാധ്യമ പ്രവർത്തകരെ ആകർഷിക്കുന്നതിനായി വമ്പൻ ഓഫറുകളാണ് മസ്കിന്റെ വാഗ്ദാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എക്സ് പ്ലാറ്റ്ഫോമിൽ രചനകൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ഉയർന്ന വരുമാനവും, കൂടുതൽ സ്വാതന്ത്രവും നൽകുമെന്നാണ് വാഗ്ദാനം. ഇതോടെ, എക്സ് പ്ലാറ്റ്ഫോമിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ഉയർന്ന വരുമാനം നേടാനാകും. എക്സിലൂടെ തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്.

മാധ്യമ സ്ഥാപനങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുന്ന ലേഖനങ്ങൾക്ക് ഉപയോക്താക്കളിൽ നിന്നും പണം ഈടാക്കാൻ അനുവദിക്കുന്ന പദ്ധതികളെക്കുറിച്ച് നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. ഓരോ ലേഖനവും വായിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകമായി പണം ഈടാക്കും. ഇതിന് പുറമേ, പ്രതിമാസ അടിസ്ഥാനത്തിൽ പണം ഈടാക്കുന്ന മറ്റ് പദ്ധതികൾക്കും രൂപം നൽകാൻ സാധ്യതയുണ്ട്. ഇഷ്ട ലേഖനങ്ങളും, എഴുത്തുകളും വായിക്കാൻ പ്രതിമാസ സബ്സ്ക്രിപ്ഷൻ എടുക്കുന്നത് ഗുണം ചെയ്തേക്കുമെന്നാണ് സൂചന. നിലവിൽ, പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മസ്ക് പങ്കുവെച്ചിട്ടില്ല.

Also Read: നഷ്ടപ്പെട്ട ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാം: അറിയേണ്ടതെല്ലാം

shortlink

Related Articles

Post Your Comments

Related Articles


Back to top button