ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയതോടെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. കോവിഡിനെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. നിലവിൽ, രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയ വ്യക്തികളുടെ ജീനോം സ്വീക്വൻസിംഗ് വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീനോം സ്വീക്വൻസിംഗ് ക്രോഡീകരിച്ച് കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തേണ്ടതാണ്. കൂടാതെ, പുതുതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യം ഉണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം.
ബിഎ 2.86, ഇജി 5 എന്നീ വകഭേദങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇജി 5 വകഭേദം അൻപതോളം രാജ്യങ്ങളിലും, ബിഎ 2.86 വകഭേദം 4 രാജ്യങ്ങളിലുമാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 0.075 ശതമാനമാണിത്. നിലവിൽ, രാജ്യത്തെ കോവിഡ് സാഹചര്യം സുസ്ഥിരമാണെങ്കിലും, പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്. പൊതുജനാരോഗ്യ കേന്ദ്രങ്ങളെല്ലാം ഫലവത്തായ നടപടികളാണ് കോവിഡിനെതിരെ കൈക്കൊള്ളുന്നത്.
Also Read: അമ്പിളി തൊടാന്‍ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട്, പ്രതീക്ഷയോടെ ഐഎസ്ആർഒ
Post Your Comments