KeralaLatest NewsNews

മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി പാലക്കാട് രൂപത

 

പാലക്കാട് : എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി പാലക്കാട് രൂപത. മദ്യനിര്‍മ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ വ്യക്തമാക്കി. എലപ്പുള്ളിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്, ഈ പദ്ധതി വരുന്നതോടെ കര്‍ഷകര്‍ പട്ടിണിയിലാകും. മലമ്പുഴ ഡാമില്‍ നിന്ന് കഴിഞ്ഞ തവണ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. മദ്യത്തിന്റെ വില്പന ഘട്ടം ഘട്ടമായി കുറക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കമ്പനി ലക്ഷ്യമിടുന്നത് രാസമദ്യ നിര്‍മ്മാണമെന്ന് വ്യക്തമാണ്. വന്യമൃഗ ശല്യം ഒഴിവാക്കി ജനങ്ങളെ സഹായിച്ചു കൂടെയെന്നും ബിഷപ്പ് ചോദിച്ചു.

Read Also: അഭിമന്യു കൊലക്കേസ്: വിചാരണ ഇന്നു മുതല്‍

എലപ്പുളളിയില്‍ വന്‍കിട മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ തന്നെ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്ന സാഹചര്യം ഉണ്ടായി. കൃഷി മന്ത്രി പി.പ്രസാദാണ് ഭക്ഷ്യധാന്യങ്ങള്‍ മദ്യോല്‍പാദനത്തിന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് എതിര്‍ത്ത് രംഗത്തുവന്നത്. പി.പ്രസാദിന്റെ എതിര്‍പ്പ് കണക്കിലെടുത്ത് അരി ഉപയോഗിക്കുന്നത് വിലക്കി ഉപയോഗ്യശൂന്യമായ അരി എന്നതിലേക്ക് ഭേദഗതി വരുത്തിയത്. പദ്ധതിക്ക് വെളളം എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും മന്ത്രി പി. പ്രസാദ് ഉന്നയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button