Latest NewsNewsIndia

കരൗനെയെ അട്ടിമറിച്ച് ലോക ചെസ് ഫൈനലില്‍ പ്രജ്ഞാനന്ദ; അഭിമാനപൂർവ്വം നോക്കി നിന്ന് അമ്മ – ചിത്രങ്ങൾ വൈറൽ

ബകു: ചെസില്‍ സ്വപ്‌ന തുല്യമായ തേരോട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. ഫിഡെ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ. സെമിയില്‍ ലോക മൂന്നാം നമ്പര്‍ അമേരിക്കയുടെ ഫാബിയോ കരൗനെയെ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ കലാശക്കളിക്ക് അര്‍ഹത നേടിയത്. മകന്റെ നേട്ടങ്ങൾ അഭിമാനപൂർവ്വം നോക്കി നിൽക്കുന്ന അമ്മയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

പ്രജ്ഞാനന്ദയുടെ അമ്മ നാഗലക്ഷ്മി തന്റെ മകന്റെ അരികിൽ നിൽക്കുന്ന ഹൃദയസ്പർശിയായ ചിത്രം ആണ് ശ്രദ്ധേയമാകുന്നത്. മകൻ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുമ്പോൾ ഒറ്റയ്ക്കിരുന്ന് സന്തോഷത്തിന്റെ കണ്ണുനീർ തുടയ്ക്കുന്ന നാഗലക്ഷ്മിയെയും കാണാം. തന്റെ അമ്മയോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രജ്ഞാനന്ദ പറഞ്ഞു, ‘എന്റെ അമ്മ എപ്പോഴും പിന്തുണയ്ക്കുന്നു! കളികൾ തോറ്റതിന് ശേഷവും അമ്മ എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവിടെ നിങ്ങൾക്ക് വേണ്ടി വേരൂന്നാൻ ആരെങ്കിലുമുണ്ടെങ്കിൽ അത് നല്ലതാണ്. എനിക്ക്, എന്റെ അമ്മ വലിയ പിന്തുണയാണ്-എനിക്ക് മാത്രമല്ല, എന്റെ സഹോദരിക്കും’.

അതേസമയം, ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനുമായാണ് പ്രജ്ഞാനന്ദ മാറ്റുരക്കുക. കാന്‍ഡിഡേറ്റ് മത്സരത്തിനും താരം യോഗ്യത നേടി. നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഈ യുവതാരം. തനിക്ക് 18 വയസ്സ് തികഞ്ഞ ദിവസം ലോകകപ്പിലെ രണ്ടാം സീഡ് ഹികാരു നകാമുറയെ പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബോബി ഫിഷറിനും മാഗ്നസ് കാള്‍സനും ശേഷം കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാവുകയും ചെയ്തിരിക്കുകയാണിവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button