Latest NewsNewsIndiaInternationalSports

എനിക്ക് പറ്റിയ എതിരാളി ഇല്ല, ചെസ് മടുത്തു എന്ന് പറഞ്ഞ ലോക ചെസ് ചാമ്പ്യൻ കാൾസണെ പ്രഗ്നാനന്ദ തോൽപ്പിച്ചത് എങ്ങനെ?

വർഷങ്ങളായി, ക്രിക്കറ്റ് ആണ് ഇന്ത്യൻ കായികരംഗത്ത് ആധിപത്യം പുലർത്തുന്നത്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് കായിക ഇനങ്ങളും ശ്രദ്ധ നേടുന്നുണ്ട്. അവർക്ക് അർഹമായ ആദരവും ക്രെഡിറ്റും ലഭിച്ച് തുടങ്ങുന്നുണ്ട്. ഒളിമ്പിക്‌സ് ഉൾപ്പെടെ നിരവധി ടൂർണമെന്റുകളിൽ ഇന്ത്യൻ അത്‌ലറ്റുകളും കായികതാരങ്ങളും നമുക്ക് അഭിമാനം ആയിട്ടുണ്ട്. ബാഡ്മിന്റൺ, ഹോക്കി തുടങ്ങിയ കായിക വിനോദങ്ങൾക്കൊപ്പം ഗുസ്തി, ഭാരോദ്വഹനം, ജാവലിൻ ത്രോ എന്നിവയ്ക്കും അംഗീകാരം ലഭിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ചെസും ഉണ്ട്.

ചെസ് ആണോ ക്രിക്കറ്റ് ആണോ ആളുകൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതെന്ന ചോദ്യം പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്. ഇന്ത്യയിൽ ക്രിക്കറ്റ് ആണെന്ന് പറയേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ഒരു യുദ്ധം തന്നെ നടന്നു. അഭി & നിയു എന്ന വ്ലോഗറിന്റെ ‘ചെസ് പുതിയ ക്രിക്കറ്റ് ആണ്. അല്ലെങ്കിൽ തെറ്റാണെന്ന് തെളിയിക്കൂ’ എന്ന ട്വീറ്റ് ആയിരുന്നു ഈ ട്വിറ്റർ പോരിന് കാരണം. ചെസ് പുതിയ ക്രിക്കറ്റ് അല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ആയിരുന്നു. അതിനദ്ദേഹം നാല് കാരണങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്.

ക്രിക്കറ്റ് കളിക്കുന്നത് മനുഷ്യരുമൊത്തുള്ള മൈതാനത്താണ്, ചെസ് കളിക്കുന്നത് മരക്കഷ്ണങ്ങളുള്ള ഒരു ബോർഡിലാണ്.

ക്രിക്കറ്റിന് ബാറ്റും പന്തും ഉണ്ട്, ചെസിന് സാധാരണയായി അതില്ല.

ഒരു ക്രിക്കറ്റ് മത്സരത്തിന് 22 കളിക്കാർ ആവശ്യമാണ്, അതേസമയം ചെസിന് വെറും രണ്ട് പേർ മാത്രം മതി.

എനിക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല.

ഇതായിരുന്നു മാഗ്നസ് കാൾസൺ മുന്നോട്ട് വെച്ച നാല് കാരണങ്ങൾ. ഇതിൽ താൻ ക്രിക്കറ്റ് കളിക്കാത്തതിനാൽ ചെസ് പുതിയ ക്രിക്കറ്റ് അല്ലെന്ന അദ്ദേഹത്തിന്റെ മറുപടിയാണ് വൈറലായത്. ചെസ് എന്ന് പറഞ്ഞാൽ ഞാനാണ് എന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്. എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ് മടുത്തു എന്ന് പറഞ്ഞ ആളായിരുന്നു മാഗ്നസ്. എന്നാൽ, മാഗ്നസിന്റെ ആ മനോഭാവം മാറ്റിയെടുത്തത് ഒരു ഇന്ത്യൻ ബാലനാണ്.

ഓഗസ്റ്റ് 22-ന് മിയാമിയിൽ നടന്ന ചാമ്പ്യൻസ് ചെസ് ടൂറിന്റെ അമേരിക്കൻ ഫൈനലായ FTX ക്രിപ്‌റ്റോ കപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയത് 17 വയസ്സുള്ള ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ രമേഷ്ബാബു ആയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രഗ്നാനന്ദ കാൾസണെ പരാജയപ്പെടുത്തുന്നത്. സ്‌കോർ 2-2ന് സമനിലയിലായ ശേഷം ബ്ലിറ്റ്‌സ് ടൈബ്രേക്കറിൽ പ്രഗ്നാനന്ദ ഗെയിം വിജയിച്ചു.

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണുമായുള്ള മത്സരത്തിന്റെ ദിവസം രാവിലെ, ആർ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി അവനൊരു സന്ദേശമയച്ചു ‘വിഷമിക്കേണ്ട. മാഗ്നസിനെ തോൽപ്പിച്ചാൽ മതി’ എന്നായിരുന്നു അത്. തിങ്കളാഴ്ച, 17-കാരനായ ഇന്ത്യൻ ബാലൻ അത് നടപ്പിലാക്കിയപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് അവന്റെ സഹോദരിയാണ്. രണ്ടാം സ്ഥാനത്തോടെ, പ്രഗ്നാനന്ദ $ 37,000 സമ്മാനത്തുകയായി സ്വന്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം കാൾസണിനെതിരെ മൂന്ന് വിജയങ്ങൾ അദ്ദേഹത്തിന് ഇപ്പോൾ ഉണ്ട്. മൂന്നാം റൗണ്ടിൽ വിജയം ഉറപ്പിച്ചതോടെ ഓൾ ഔട്ട് ചെയ്യാനുള്ള പ്രേരണ ഈ 31കാരന് ഇല്ലായിരുന്നുവെന്ന് വ്യക്തമായിരുന്നു. ലോക ചെസ് ചാമ്പ്യനെ അടുപ്പിച്ച് മൂന്ന് മത്സരങ്ങളിൽ തോൽപ്പിക്കുന്ന ആളായി പ്രഗ്നാനന്ദ മാറി. ഒരുപക്ഷെ അതും ചരിത്രമാണ്.

‘ഇന്ന് എനിക്ക് ഭയങ്കര വിഷമം തോന്നി. എനിക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ല. ഞാൻ നല്ല നിലയിലായിരുന്നില്ല എന്ന് മാത്രം. കഴിഞ്ഞ മൂന്ന് ഗെയിമുകൾ തോൽക്കുന്നത് ശരിക്കും ലജ്ജാകരമാണ്, പക്ഷേ മൊത്തത്തിൽ, വികാരങ്ങൾ വ്യക്തമായും പോസിറ്റീവ് ആണ്. അവസാനം വരെ എന്റെ ലെവൽ കൃത്യമായി നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’, സീരീസ് അവസാനിച്ചതിന് ശേഷം കാൾസൺ പറഞ്ഞു. മത്സരത്തിൽ പ്രഗ്നാനന്ദ വിജയിച്ചെങ്കിലും ടൂർണമെന്റ് സ്വന്തമാക്കിയത് കാൾസൺ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button