KottayamLatest NewsKeralaNattuvarthaNews

വാ​ക്ക് ത​ർ​ക്കം, കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു: അ​യ​ൽ​വാ​സി പി​ടി​യി​ൽ, സംഭവം ഈരാറ്റുപേട്ടയിൽ

ഈ​രാ​റ്റു​പേ​ട്ട സ​ബ്‌​സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ചു​ണ്ട​ങ്ങാ​ത​റ​യി​ല്‍ ബൈ​ജു (റോ​ബി, 35) ആ​ണ് മ​രി​ച്ച​ത്

ത​ല​പ്പു​ലം: വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട സ​ബ്‌​സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ചു​ണ്ട​ങ്ങാ​ത​റ​യി​ല്‍ ബൈ​ജു (റോ​ബി, 35) ആ​ണ് മ​രി​ച്ച​ത്. സംഭവത്തിൽ, അ​യ​ൽ​വാ​സി​യാ​യ അ​ടൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷി​നെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് പി​ടി​കൂ​ടി.

Read Also : ഐശ്വര്യ റായ്‌യുടേത് പോലെ തിളക്കമുള്ള കണ്ണുകള്‍ക്ക് ദിവസവും മീൻ!! മന്ത്രിയുടെ വാക്കുകൾ വൈറൽ

ഇന്ന് രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു ബൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​ത്. ജോ​ലി​ക്കു​ശേ​ഷം ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​ന​ട​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കു​മു​ണ്ടാ​യി. പി​ന്നീ​ട് ബൈ​ജു സ​ഹോ​ദ​ര​ൻ ബി​ബി​നെ​യും കൂ​ട്ടി ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യും വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വീ​ട്ടിലു​ണ്ടാ​യി​രു​ന്ന ക​ത്തി വ​ച്ച് ബൈ​ജു​വി​നെ സ​ന്തോ​ഷ്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് ബൈ​ജു​വി​നെ ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button