Latest NewsIndiaNews

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പാമ്പ്: പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാർ

റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടെ പാമ്പ്. വാർത്താസമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി പാമ്പ് എത്തിയത് എല്ലാവരെയും ആശങ്കയിലാക്കി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി.

Read Also: എ.ടി.എം തകർത്ത് കവർച്ച നടത്തി: നാലം​ഗസംഘം പിടിയിൽ

എന്നാൽ, പാമ്പിനെ കണ്ട് ഒപ്പമുണ്ടായിരുന്നവർ വിരണ്ടപ്പോഴും ഭൂപേഷ് ബാഗൽ കൂളായിരുന്നു. പാമ്പിനെ ഉപദ്രവിക്കാൻ തുനിഞ്ഞവരെ അദ്ദേഹം വിലക്കി. അതിനെ ഉപദ്രവിക്കരുതെന്നും പോകാൻ അനുവദിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ ബാഗിലാക്കി എവിടെയെങ്കിലും കൊണ്ടുപോയി വിടാനായിരുന്നു സ്ഥലത്തുണ്ടായിരുന്നവരോട് അദ്ദേഹം നൽകിയ നിർദ്ദേശം.

Read Also: എന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടി ആണെന്ന് കരുതണ്ട: തോമസ് ഐസക്കിനോട് മാത്യു കുഴൽനാടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button