തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. അന്തിക്കാട് കുറുമ്പിലാവ് ചിറക്കല്‍ അരുണേഷിനെ(25) ആണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.എം രതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
Read Also : ഓണം ആഘോഷമാക്കാന്‍ കെഎസ്ആര്‍ടിസിയില്‍ വാഗമണ്‍-മൂന്നാര്‍-ഗവി ടൂര്‍ പാക്കേജുകള്‍: വിശദാംശങ്ങള്‍ അറിയാം
2018-ല്‍ അന്തിക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴത്തുക അതിജീവിതക്ക് നല്‍കാനും വിധിയില്‍ വ്യക്തമാക്കി.
Post Your Comments