തിരുവനന്തപുരം: ഓണക്കാലത്തെ അഴിമതി തടയാന്‍ സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എല്ലാ എക്‌സൈസ് ഡിവിഷനുകളിലും തിരഞ്ഞെടുത്ത സര്‍ക്കിള്‍ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടക്കുന്നത്. എക്‌സൈസിന്റെ 75 ഓളം ഓഫീസുകളില്‍ ഒരേസമയമാണ് ഓപ്പറേഷന്‍ കോക്ക്‌ടെയില്‍ എന്ന പേരില്‍ വിജിലന്‍സ് പരിശോധന നടക്കുന്നത്.
Read Also: ഇലക്ട്രിക് സ്‌കൂട്ടറുകളിൽ വൻ തട്ടിപ്പ്: പിടികൂടി മോട്ടോർ വാഹന വകുപ്പ്
ഓണത്തോടനുബന്ധിച്ച് ചില കള്ളുഷാപ്പ് ഉടമകളും ബാര്‍ ഉടമകളും പരിശോധന ഒഴിവാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ലൈസന്‍സ് നിബന്ധനകള്‍ക്കും പെര്‍മിറ്റുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കുന്നതായും വിവരമുണ്ടായിരുന്നു. ഇതോടെയാണ് സംസ്ഥാന വ്യാപക റെയ്ഡിനു വിജിലന്‍സ് നീക്കം നടത്തിയത്.
Post Your Comments