കോട്ടയം: വൈക്കത്ത് ഷാപ്പിന് മുന്നില്‍ മധ്യവയസ്കനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിനെയാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ വൈക്കം തോട്ടകം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല ഷാപ്പിന് സമീപമാണ് ബിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഷാപ്പിനകത്ത് വച്ച് കുത്തേറ്റതായാണ് പൊലീസ് പറയുന്നത്.
Read Also : മേല്‍പ്പാലത്തിന് സമീപം വെട്ടിനുറുക്കി കഷണങ്ങളാക്കിയ രീതിയിൽ സ്ത്രീയുടെ മൃതദേഹാവിശിഷ്ടങ്ങള്‍
ബിജു ഷാപ്പിനകത്തേക്ക് കയറുന്നതിന്റേയും പുറത്തുവരുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments