ThrissurKeralaNattuvarthaLatest NewsNews

വൈദ്യുതാഘാതമേറ്റ് റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം

മനക്കൊടി ആശാരി മൂല സ്വദേശി പുളിക്കപറമ്പിൽ രാഘവന്‍റെ മകൻ ഉണ്ണികൃഷ്ണനാണ് (65) മരിച്ചത്

തൃശൂർ: അരിമ്പൂരില്‍ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മനക്കൊടി ആശാരി മൂല സ്വദേശി പുളിക്കപറമ്പിൽ രാഘവന്‍റെ മകൻ ഉണ്ണികൃഷ്ണനാണ് (65) മരിച്ചത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള പറമ്പിൽ വെള്ളം നനക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. മോട്ടോർ ഓൺ ചെയ്യാനായി മോട്ടോർ ഷെഡിൽ കയറിയപ്പോൾ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റതായാണ് സംശയിക്കുന്നത്.

Read Also : പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് പെരുകുന്നു! വ്യാജ വെബ്സൈറ്റുകളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

വെള്ളം നനയ്ക്കാൻ പോയ ഉണ്ണികൃഷ്ണനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യയാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ചേർന്ന് ഉണ്ണികൃഷ്ണനെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button