
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 16വര്‍ഷം കഠിന തടവും 35000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ അതിവേഗ കോടതി ആണ് ശിക്ഷ വിധിച്ചത്.
Read Also : കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ, 500 രൂപയിൽ താഴെയുള്ള പ്ലാനുമായി ബിഎസ്എൻഎൽ
2021 ജനുവരിയില്‍ തടിയിട്ട പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സബിൻ തട്ടിക്കൊണ്ടുപോയതായി മനസിലാകുന്നത്. തുടര്‍ന്ന്, വേളാങ്കണ്ണിയിലെ ഒരു ലോഡ്ജില്‍ നിന്ന് ഇയാളെ പിടികൂടി. തട്ടിക്കൊണ്ടുപോയ കുട്ടിയും കൂടെയുണ്ടായിരുന്നു. പ്രതി കൂട്ടുകാരന്റെ ഫോണില്‍ നിന്ന് ഫേസ്ബുക്ക് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്. ഈ കേസില്‍ പ്രതിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
Read Also : ‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ അത് ജനങ്ങളുടെ മതസ്വാതന്ത്ര്യം കവർന്നെടുക്കും’: അസദുദ്ദീൻ ഒവൈസി
എന്നാല്‍, പുറത്തിറങ്ങിയ സബിൻ എറണാകുളം സെൻട്രല്‍ സ്റ്റേഷൻ പരിധിയില്‍ 14വയസുള്ള മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായി. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ത് ഇയാളെ എറണാകുളം സബ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു.
Post Your Comments