Latest NewsNewsTechnology

കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ, 500 രൂപയിൽ താഴെയുള്ള പ്ലാനുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും കൂടിയ വേഗത ലഭിക്കുന്ന പ്ലാൻ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്

ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. വിവിധ കാലയളവിലുള്ള വാലിഡിറ്റിയും, ആകർഷകമായ നിരക്കുകളുമാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പ്രധാന പ്രത്യേകത. കൂടാതെ, ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള പ്ലാനുകളും ബിഎസ്എൻഎൽ ലഭ്യമാക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കിടയിൽ തരംഗമായി മാറിയ പ്ലാനാണ് 499 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

500 രൂപയ്ക്ക് താഴെ തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് 499 രൂപയുടേത്. ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും കൂടിയ വേഗത ലഭിക്കുന്ന പ്ലാൻ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. പ്രതിമാസം 40 എംബിപിഎസ് വേഗതയും, 3.3 ടിബി ഡാറ്റയുമാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുക. പ്ലാനിനോടൊപ്പം സൗജന്യ ഫിക്സഡ് ലൈൻ വോയിസ് കോളിംഗ് കണക്ഷൻ ഉണ്ട്. അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യവും ഈ പ്ലാനിന് കീഴിൽ നിലനിൽക്കുന്നുണ്ട്. അതിനാൽ, 10 ദിവസത്തേക്ക് 10 എംബിപിഎസ് വേഗതയിൽ ഡാറ്റ ആസ്വദിക്കാനാകും. ഈ ആനുകൂല്യം സെപ്റ്റംബർ 15 വരെയാണ് ലഭിക്കുക.

Also Read: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: മലയാളി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button