ThiruvananthapuramLatest NewsKeralaNattuvarthaNews

മാ​ന​സി​ക പ്ര​ശ്നമുള്ള വീട്ടമ്മ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

വ​ലി​യ​തു​റ മാ​ധ​വ​പു​രം സ്വ​ദേ​ശി​നി പി. ​ജീ​ന (55) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: വീ​ട്ട​മ്മ​യെ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ലി​യ​തു​റ മാ​ധ​വ​പു​രം സ്വ​ദേ​ശി​നി പി. ​ജീ​ന (55) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ ദിവസം ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്ത് ച​പ്പു​ച​വ​റു​ക​ൾ കൂ​ട്ടി​യി​ട്ട് തീ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ശ​രീ​ര​ത്തി​ലേ​ക്ക് പ​ട​ർ​ന്ന​താ​കാം എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാഥമിക നി​ഗ​മ​നം.

Read Also : വിദേശവനിതയുടെ പണം കവര്‍ന്നു: റിസോർട്ടിലെ ശുചീകരണത്തൊഴിലാളി പിടിയില്‍ 

മാ​ന​സി​ക പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​വ​ർ ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​പകടം നടക്കുമ്പോൾ വീ​ടി​നു സ​മീ​പം ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. സംഭവത്തിൽ, അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് വ​ലി​യ​തു​റ പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button